IndiaLatest

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കും

“Manju”

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട് . കോവാക്‌സിന്‍ ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഡബ്ല്യുഎച്ച്‌ഒയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിച്ച്‌ വരികയാണ്.

കോവാക്‌സിന്‍ വളരെ മികച്ചതാണെന്ന് ഡബ്ല്യുഎച്ച്‌ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മരിയന്‍ഗെല സിമാവോ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കൊവാക്‌സിനെ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Related Articles

Back to top button