KeralaLatest

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1705 പേര്‍ക്ക് കൊവിഡ്

“Manju”

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1705 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1254 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,108 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,87,228 ആണ്. 2,76,397 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46% ആണ്.ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 1,694 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേര്‍ക്കും, ഉറവിടം അറിയാത്ത 6 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button