IndiaLatest

അപകടകാരികളായ നായ ഇനങ്ങളുടെ നിരോധനം

“Manju”

ഡല്‍ഹി: രാജ്യത്ത് അപകടകാരികളായെ നായ ഇനങ്ങളെ നിരോധിക്കണമെന്ന വിഷയത്തില്‍ മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി. പിറ്റ് ബുള്‍,റോട്ട് വീലര്‍,അമേരിക്കൻ ബുള്‍ഡോഗ്, ടെറിയേഴ്‌സ്, നെപ്പോളിറ്റൻ മാസ്റ്റിഫ്, വുള്‍ഫ് ഡോഗ്, ഇവയുടെ ക്രോസ് ബ്രീഡുകള്‍ മുതലായ നായക്കളെ വളര്‍ത്തുന്നതിന് ലൈസൻസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടിനല്‍കിയ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.

ഇത്തരം ഇനങ്ങളെ വളര്‍ത്തുന്നതിന് ലൈൻസസ് റദ്ദ് ചെയ്യണമെന്ന കാര്യത്തില്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം ഹൈകോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കാൻ ബന്ധപ്പെട്ട വകുപ്പിന് നേരത്തെ കൈമാറിയിരുന്നു. എന്നാല്‍ അധികൃതര്‍ ആവശ്യമായ നടപടികളെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടാമത് ഹര്‍ജി നല്‍കിയത്.

ഇവയുടെ അപകടസാധ്യത കണക്കിലെടുത്ത് ഈ ഇനങ്ങളില്‍ ചിലതിനെ വളര്‍ത്തുന്നത് പല രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും അപകടസാധ്യതകള്‍ ലഘൂകരിക്കാൻ വേഗത്തില്‍ നടപടി വേണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു.

Related Articles

Back to top button