IndiaKeralaLatest

10,000 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനൊരുങ്ങി റെയില്‍വേ 

“Manju”

ശ്രീജ.എസ്

ഡല്‍ഹി : ഇന്ത്യന്‍ റയില്‍വേ നവീകരണത്തിന്റെ ഭാഗമായി 10,000 സ്റ്റോപ്പുകള്‍ പിന്‍വലിക്കാനൊരുങ്ങി. ഇതിന്റെ ഭാഗമായി കേരളത്തില്‍ 200 സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കും. കൊല്ലം-പുനലൂര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-നിലമ്പൂര്‍, എറണാകുളം-കൊല്ലം സെക്ഷനുകളിലെ നഷ്ടത്തിലോടുന്ന പാസഞ്ചറുകള്‍ റദ്ദാക്കുമെന്നാണ് സൂചന.

യാത്രക്കാര്‍ തീരെ ഇല്ലാത്ത സ്റ്റോപ്പുകള്‍, രാത്രി പന്ത്രണ്ടിനും പുലര്‍ച്ചെ നാലിനും ഇടയില്‍ വരുന്ന സ്റ്റോപ്പുകള്‍, പാസഞ്ചറുകള്‍ എക്സ്പ്രസ് സുകളായി മാറുമ്പോള്‍ ഒഴിവാക്കേണ്ട സ്റ്റോപ്പുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് സ്റ്റോപ്പുകള്‍ വെട്ടിക്കുറയ്ക്കുന്നത്. രാജ്യത്താകെ 500 ട്രെയിനുകളും 10,000 സ്റ്റോപ്പുകളുമാണ് റയില്‍വേ ഒഴിവാക്കുന്നത്.

എന്നാല്‍ അമൃത, രാജധാനി, മലബാര്‍, മാവേലി എന്നിവയുടെ അസമയത്ത് സ്റ്റോപ്പുകള്‍ കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന ആക്ഷേപവും ദക്ഷിണ റെയില്‍വേ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബോര്‍ഡിന്റേതാകും.

Related Articles

Back to top button