IndiaKeralaLatest

കോവിഡ് മാര്‍ഗനിര്‍ദേശ ലംഘിച്ചാല്‍ പത്തിരട്ടി പിഴ ഈടാക്കും

“Manju”

Ministry of Public Health - വിദ്യാഭ്യാസപരമായ വിവരങ്ങൾ

സിന്ധുമോള്‍ ആര്‍
കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമുള്ള കേസുകള്‍ക്കു നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദേശ ലംഘനം, ക്വാറന്റീന്‍ ലംഘനം, ആളകലം പാലിക്കത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കായിരിക്കും പിഴയില്‍ വര്‍ധനവ് ഉണ്ടാകുക.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു നടപടി. ഇത് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാലാണെന്നാണ് നിഗമനം. കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, രോഗബാധയുണ്ടെന്നു സംശയിക്കുന്നവര്‍, ആന്റിജന്‍- ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചു ജനങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെതിരെ കര്‍ശനട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പര്‍ക്കത്തിലൂടെയും ഉറവിടമറിയാതെയും കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത് എന്നത് സംസ്ഥാനത്ത് ആശങ്കയ്ക്ക് ഇടനല്‍കുന്നുണ്ട്.

Related Articles

Back to top button