KeralaLatestThiruvananthapuram

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകും

“Manju”

സിന്ധുമോള്‍ ആര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ 13 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം ഈ മാസത്തെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായി. അതേസമയം പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിക്കുകയാണ്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍മഴ കനത്തേക്കും. നാളെമലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും വ്യാഴാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരമേഖലയില്‍ കടലേറ്റ ഭീഷണി നിലനില്‍ക്കുന്നതിനാല്‍തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button