IndiaLatest

പെട്രോള്‍ വില 110 രൂപ കടന്നു

“Manju”

രാജസ്ഥാനില്‍ പെട്രോള്‍ വില 110 രൂപ കടന്നു. ഹനുമാന്‍ഗഢ് ജില്ലയിലാണ് പ്രീമിയം പെട്രോള്‍ ലിറ്ററിന് 112 രൂപ 11 പൈസയിലേക്കെത്തിയത്. രാജസ്ഥാനിലെ ശ്രീഗംഗനഗറില്‍ പ്രീമിയം പെട്രോളിന് 112 രൂപ 54 പൈസയും സാധാരണ പെട്രോളിന് 109 രൂപ 49 പൈസയുമാണ്.

ഡീസലിന് 101 രൂപ 96 പൈസയാണ് നിലവില്‍. അതേസമയം കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി.

Related Articles

Back to top button