KeralaLatest

മണിയമ്മ സ്വന്തം കുടുംബത്തെ മുഴുൻ ഗുരുവിങ്കലെത്തിച്ച അപൂർവ്വം വ്യക്തികളിലൊരാൾ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കൊട്ടാരക്കര : സ്വന്തം കുടുംബത്തിലുള്ള മുഴുവൻ ആളുകളെയും ഗുരുവിങ്കൽ എത്തിക്കുവാൻ അപൂർവ്വം ചിലക്കേ കഴിഞ്ഞിട്ടുള്ളൂവെന്നും, മണിയമ്മ അത്തരത്തിലുള്ള വ്യക്തികളിലൊരാളാണെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി. ആ കുടുംബത്തിൽ നിന്ന് ശാന്തിഗിരി ഗുരുധർമ്മപ്രകാശസഭ അംഗമായ സന്ന്യാസിനിയാണ് ജനനി നിശ്ചിത ജ്ഞാനതപസ്വിനി. ഇന്ന് (23-07-2023 ഞായർ) രാവിലെ 11 മണിക്ക് ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ ചേർന്ന മണിയമ്മ സ്മരണാഞ്ജലിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. 1987 ൽ ശാന്തിഗിരിയിലെത്തിയ കാലം മുതൽ മണിയമ്മയുമായി ആത്മബന്ധം സൂക്ഷിച്ചിരുന്നതായും, അവർ പകർന്നു നൽകിയ സ്നേഹം ആശ്രമമുള്ളിടത്തോളം കാലം നിലനിൽക്കുമെന്നും സ്വാമി അനുസ്മരിച്ചു. ആശ്രമങ്ങൾ പോലെയുള്ളയിടങ്ങളിൽ വ്യക്തികളുടെ നാമം ചേർത്തുവെയ്ക്കപ്പെടുന്നുവെങ്കിൽ അവർ നല്കിയിട്ടുള്ള സേവനവും ആത്മാർത്ഥതയും നിസ്വാർത്ഥ കർമ്മവുമാണ് അത് കാണിക്കുന്നതെന്നും സ്വാമി പറഞ്ഞു. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി ഹെൽത്ത്കെയർ പേട്രൺമാരായ ഡോ.കെ.എൻ.ശ്യാമപ്രസാദ്, ഡോ.കെ.എൻ.വിശ്വംഭരൻ, വിജയമ്മയുടെ കുടുംബമായ കുറ്റിക്കുന്നിൽ കുടുംബാംഗവുമായ വിജയൻ പെരുനാട്, ജന്മഭൂമിയംഗം എം.ഡി. ചന്ദ്രബാബു, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ്, മെമ്പർ മിനി ബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ഒ., ബി.ജെ.പി. കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര,

ശ്രീകുമാർ എസ്. ആനന്ദം, സുധാമണി ജയപ്രകാശ്, സജിത് കുമാർ, കെ.വി. സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button