IndiaLatest

5000ത്തിലധികം കുഞ്ഞുങ്ങളെ എടുത്ത നഴ്സ് സ്വന്തം കുഞ്ഞിനെ എടുക്കാതെ വിടവാങ്ങി.

ഹിംഗോളി ജില്ലയിലെ ജ്യോതി ഗാവ്‌ലി എന്ന ലേബര്‍ റൂം നഴ്‌സ് ആണ് ഈ ഹതഭാഗ്യ

“Manju”

ഹിംഗോളി: മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലെ ജ്യോതി ഗാവ്‌ലി എന്ന ലേബര്‍ റൂം നഴ്‌സ് കരുണയുടെയും സ്നേഹത്തിന്റെയും ഉത്തമ മാതൃകയാണ്. അയ്യായിരത്തിലധികം പ്രസവങ്ങളാണ് മുപ്പത്തെട്ടുകാരിയായ നഴ്സ് ഈ
ചുരുങ്ങിയ പ്രായത്തിനുള്ളില്‍ എടുത്തിട്ടുള്ളത്. അയ്യായിരത്തിലധികം കുഞ്ഞുങ്ങളെ ആദ്യമായി കയ്യിലെടുത്ത് അവരുടെ അമ്മമാരെ ഏല്പിച്ച്‌ ചാരിതാര്‍ഥ്യമടഞ്ഞിട്ടുള്ള അതേ ‘വയറ്റാട്ടി’ കഴിഞ്ഞ ദിവസം തന്റെ രണ്ടാമത്തെ പ്രസവത്തിലെ സങ്കീര്‍ണ്ണതകളെത്തുടര്‍ന്ന് മരണമടഞ്ഞു.
നവംബര്‍ രണ്ടാം തീയതിയാണ് ജ്യോതി, താന്‍ ജോലി ചെയ്തിരുന്ന ഹിംഗോളി സിവില്‍ ആശുപത്രിയില്‍ വെച്ച്‌ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തെ തുടര്‍ന്ന് ബാധിച്ച ബൈലാറ്ററല്‍ ന്യൂമോണിയ ആണ് ഈ അമ്മയുടെ ജീവനെടുത്തത്. ന്യൂമോണിയ തീവ്രമായതോടെ ജ്യോതിയെ, വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി നന്ദേഡിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും അവര്‍ മരണത്തെ അതിജീവിച്ചില്ല.
പൂര്‍ണ ഗര്‍ഭിണിയായിരുന്നിട്ടും, ഒരു ദിവസം പോലും ലീവെടുക്കാതെ, തന്റെ നിറവയറുംവെച്ച്‌ അവസാന ദിവസം വരെയും ജ്യോതി ഡ്യൂട്ടിക്ക് ഹാജരായി എന്ന് ആശുപത്രിമേധാവി ഡോ.ഗോപാല്‍ കദം പറയുന്നു. പ്രസവശേഷം പരമാവധി ദിവസം തന്റെ ശിശുവിന്റെ പരിചരണത്തിന് വേണ്ടി ചെലവിടാമെന്നുകരുതി തന്റെ അവധിദിനങ്ങള്‍ സ്വരുക്കൂട്ടി വെച്ച ജ്യോതിക്ക് കൊതിതീരുവോളം സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാനുള്ള ഭാഗ്യമുണ്ടായില്ല എന്നും സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു.

Related Articles

Back to top button