InternationalKeralaLatest

അബുദാബി ലുലുവില്‍നിന്ന് ഒന്നരക്കോടി രൂപ അപഹരിച്ച മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍

“Manju”

അബുദാബി: അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക അപഹരിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി(38) നെയാണ് അബുദാബി പോലീസ് അറസ്റ്റു ചെയ്തത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരുന്നതിനിടെയാണ് ഇയാള്‍ ഒന്നരക്കോടി രൂപയോളം (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചത്. ഇതു സംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

മാര്‍ച്ച് 25 ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് വരാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെ ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫീസില്‍ നിന്നും ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തി. ക്യാഷ് ഓഫീസില്‍ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാല്‍ നിയാസിന് സാധാരണ രീതിയില്‍ യു എ ഇയിയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ക്ക് ഉറപ്പായിരുന്നു.

നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യയും രണ്ട് മക്കളും നിയാസിനൊപ്പം അബുദാബിയില്‍ താമസച്ചിരുന്നു. നിയാസിന്റെ കാണാതായതിനെ തുടര്‍ന്ന് ഇവര്‍ മറ്റാരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. എംബസി മുഖേന നിയാസിനെതിരെ കേരളാ പോലീസും ലുലുഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. അബുദാബി പോലീസിന്റെ ജനറല്‍ കമാന്‍ഡിന് ലുലു അധികൃതര്‍ നന്ദി അറിയിച്ചു.

 

Related Articles

Back to top button