IndiaLatest

ഭര്‍ത്താവിന്റെ വിവാഹം നടത്തികൊടുത്ത് ഭാര്യ

“Manju”

 

തിരുപ്പതി: ഭര്‍‌ത്താവിനെ തേടിയെത്തിയ കാമുകിയെ വിവാഹം കഴിപ്പിച്ച്‌ കൊടുത്ത് ഭാര്യ. ആന്ധ്രപ്രദേശിലാണാ സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനാണ് കാമുകിയെ വിവാഹം കഴിപ്പിച്ച്‌ കൊടുത്തത്. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ.

കല്യാണിനെ തേടി വിശാഖപട്ടണത്ത് നിന്നെത്തിയ നിത്യശ്രീ എന്ന യുവതിയെയാണ് ഭാര്യ വിമല വിവാഹം കഴിപ്പിച്ച്‌ കൊടുത്തത്. കല്യാണിന്റെ മുന്‍ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും നിത്യശ്രീ പറഞ്ഞു.

കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. എന്നാല്‍ കല്യാണും നിത്യശ്രീയും തമ്മിലുള്ള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ വിമല മുന്‍കൈയെടുത്ത് വിവാഹം നടത്തുകയാണ്.

വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച്‌ ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തില്‍ വെച്ച്‌ കല്യാണിന്റെയും നിത്യശ്രീയും വിവാഹം നടത്തി.

Related Articles

Back to top button