KeralaLatestMalappuram

കളഞ്ഞുകിട്ടിയ സ്വര്‍ണമടങ്ങിയ ബാഗ്​ തിരിച്ചുനല്‍കി യുവാവ് മാതൃകയായി

“Manju”

സിന്ധുമോള്‍ ആര്‍
വടക്കാഞ്ചേരി: പാതയോരത്തുനിന്ന്​ സ്വര്‍ണാഭരണങ്ങളുള്ള ബാഗ് കളഞ്ഞുകിട്ടിയപ്പോള്‍ യുവാവിന്റെ കണ്ണ് മഞ്ഞളിച്ചില്ല.സെപ്​റ്റംബര്‍ രണ്ടിന് രാവിലെ 11ഓടെ ചെറുതുരുത്തിയില്‍നിന്ന്​ മിണാലൂരിലേക്ക് കാറില്‍ വരുമ്പോള്‍ വടക്കാഞ്ചേരി ബ്ലോക്ക് ഓഫിസിന് സമീപത്തുനിന്ന്​ കള്ളിവളപ്പില്‍ ഷാമിലിനാണ്​ (30) ബാഗ്​ ലഭിച്ചത്​. തുറന്നുനോക്കിയപ്പോള്‍ 10 പവനോളം സ്വര്‍ണാഭരണങ്ങള്‍. ഉടന്‍ ഷാമില്‍ വടക്കാഞ്ചേരി പൊലീസ് സ്​റ്റേഷനിലെത്തി ബാഗ് സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. മാധവന്‍കുട്ടിയെ ഏല്‍പിച്ചു.
ബാഗിലെ കുറിപ്പുകളും ബില്ലുകളും പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കിള്ളിമംഗലം തെക്കുമുറി വിജയകുമാറിന്റെ ഭാര്യ അനുവി​ന്റേതാണ് സ്വര്‍ണാഭരണങ്ങളെന്ന് പൊലീസ് മനസ്സിലാക്കി. ഓട്ടോയില്‍ യാത്രചെയ്യവേ അവരില്‍നിന്ന്​ തെറിച്ചുപോയതായിരുന്നു ബാഗ്​.

Related Articles

Back to top button