KeralaLatest

നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോളനികളില്‍ രോഗം പടരാതെ നോക്കണം. വെന്റിലേറ്ററുകള്‍ക്ക് ക്ഷാമം വരും, ഇപ്പോള്‍ തന്നെ കിട്ടാനില്ലെന്നും മന്ത്രി പറഞ്ഞു. ആരും റോഡില്‍ കിടക്കാന്‍ ഇടവരരുത്, എല്ലാവര്‍ക്കും ശ്രദ്ധവേണം. കേരളം ഇതുവരെ പൊരുതി നിന്നെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. അടൂര്‍ വെള്ളക്കുളങ്ങര വയലില്‍ ലക്ഷ്‌മി ഭവനത്തില്‍ രഞ്ജിത്ത് ലാല്‍ (29), പത്തളം സ്വദേശി റെജീന (44), കാസര്‍കോട് നായന്മാര്‍ മൂലയിലെ മറിയുമ്മ (68) എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് രഞ്ജിത്ത് ലാല്‍. വൃക്കരോഗിയാണ് മരിച്ച റജീന. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 396 ആയി.

Related Articles

Back to top button