KeralaLatest

ലൈഫ് മിഷന്‍ പദ്ധതി ; അപേക്ഷ സെപ്റ്റംബര്‍ 23 വരെ നീട്ടി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 23 വരെ നീട്ടി. നിലവില്‍ സെപ്തംബര്‍ 9 വരെയായിരുന്നു അപേക്ഷിക്കുന്നതിനുള്ള സമയം. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്ന സാഹചര്യത്തിലാണ് പൊതുജന താല്പര്യാര്‍ത്ഥം സെപ്റ്റംബര്‍ 23 വരെ സമയം നീട്ടി നല്‍കിയത്. www.life2020.kerala.gov.in ലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

Related Articles

Back to top button