InternationalLatest

യുഎസ് ഓപ്പണില്‍ നിന്ന് സെറീന വില്യംസ് പുറത്ത്

“Manju”

ശ്രീജ.എസ്

യുഎസ് ഓപ്പണിന്റെ സെമി ഫൈനലില്‍ സെറീന വില്യംസ് പുറത്ത്. വിക്ടോറിയ അസാരെങ്ക 1-6, 6-3, 6-3 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്. ഈ വര്‍ഷം സ്വന്തം മണ്ണില്‍ റെക്കോര്‍ഡ് തുല്യമായ 24-ാമത് ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടാനുള്ള അവസരം ഇതോടെ സെറീനയ്ക്ക് നഷ്ടമായി.

ആറ് തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ആയ സെറീനക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് വിക്ടോറിയ അസാരെങ്ക നടത്തിയത്. ഏഴ് വര്‍ഷത്തിനുള്ളില്‍ തന്റെ ആദ്യ ഗ്രാന്‍സ്ലാം സെമി ഫൈനല്‍ കളിച്ച അസറെങ്ക മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. 2012 ലും 2013 ലും വില്യംസിനോട് പരാജയപ്പെട്ട ബെലാറഷ്യന്‍ അസറെങ്ക ജപ്പാനിലെ നവോമി ഒസാക്കയെ ശനിയാഴ്ച ഫ്ളഷിംഗ് മെഡോസില്‍ നടക്കുന്ന മൂന്നാം ഫൈനലില്‍ നേരിടും.

Related Articles

Back to top button