InternationalLatest

ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍

“Manju”

ശ്രീജ.എസ്

ഇന്ന് നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ നാപ്പോളിയെ തോല്‍പ്പിച്ച്‌ ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ബാഴ്സലോണക്ക് വേണ്ടി ലെങ്ങ്ലെറ്റ്, മെസ്സി, സുവാരസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ നാപ്പോളിക്ക് വേണ്ടി ഇന്‍സിനെ ആണ് ഗോള്‍ നേടിയത്.

ബാഴ്‌സലോണ മല്‍സരം തുടങ്ങി പത്താം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ലെങ്ങ്ലെറ്റ് ആണ് ആദ്യ ഗോള്‍ നേടിയത്. 23ാം മിനിറ്റില്‍ മെസ്സി രണ്ടാം ഗോള്‍ നേടി. മൂന്നാം ഗോള്‍ പെനാല്‍റ്റിയിലൂടെ സുവാരസ് നേടി. ജയത്തോടെ തുടര്‍ച്ചയായ 13ാം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ബാഴ്‌സലോണ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കാണ് ബാഴ്സലോണയെ നേരിടുന്നത്.

Related Articles

Back to top button