KeralaLatest

ഏരിയകളിലെ സാംസ്ക്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം : സ്വാമി ജനതീർത്ഥൻ

“Manju”

പാലക്കാട് : പ്രസ്ഥാനത്തിന്റെ സമഗ്രമായ വളർച്ചക്ക് ഏരിയ കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ശാന്തിഗിരി വിശ്വസാംസ്ക്കാരിക നവോത്ഥാന കേന്ദ്രം ഇൻചാർജ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ശാന്തിഗിരി വിശ്വസാംസ്കാരികനവോത്ഥാനകേന്ദ്രം മലപ്പുറം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നടന്ന ഏരിയ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്വാമി.

വ്യാഴാഴ്ച പ്രാർത്ഥന, പ്രതിമാസ പ്രാർത്ഥനാ യോഗം, കേന്ദ്രാശ്രമത്തിൽ നടക്കുന്ന രാത്രി പ്രാർത്ഥന, ജൻമഗൃഹ തീർത്ഥയാത്ര, കർമം തുടങ്ങിയ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഏരിയ കമ്മിറ്റി ചുമതലക്കാർ ശ്രദ്ധിക്കണം. ആശ്രമത്തിന്റെ ആശയങ്ങൾ പൊതുജനങ്ങളിലേക്കെത്തണം. വാർഷിക പദ്ധതി പ്രകാരം ഏരിയയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും സ്വാമി പറഞ്ഞു.  

ഏരിയ ചുമതലയുള്ള സന്ന്യാസി സന്ന്യാസിനിമാർ യോഗങ്ങളിൽ സംസാരിച്ചു. എറണാകുളം, പള്ളുരുത്തി, വൈയ്ക്കം ഏരിയകളും സ്വാമി സന്ദർശിക്കും.

Related Articles

Back to top button