KeralaLatest

ആനപ്പാപ്പാനാകാന്‍ വീട് വിട്ടിറങ്ങിയ 
വിദ്യാര്‍ഥികളെ കണ്ടെത്തി

“Manju”

കുന്നംകുളം : പഴഞ്ഞിയില്‍ നിന്ന് കാണാതായ മൂന്നു സ്കൂള്‍ വിദ്യാര്‍ഥികളെ തെച്ചിക്കോട്ടുകാവില്‍ നിന്ന് കണ്ടെത്തി.പഴഞ്ഞി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥികളായ അയിനൂര്‍ തൈവളപ്പില് വീട്ടില്‍ അനീഷിന്റെ മകന്‍ 8-ാം ക്ലാസ് വിദ്യാര്‍ഥി അരുണ്‍ (13), അരുവായി തറയില്‍ പ്രദീപിന്റെ മകന്‍ അതുല്‍ കൃഷ്ണ, (14), അയിനൂര്‍ മഠത്തിപറമ്പില്‍ മനോജിന്റെ മകന്‍ അതുല്‍ കൃഷ്ണ (14) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ടോടെ കാണാതായത്.

സ്കൂള്‍ വിട്ട് മൂന്നു പേരും വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷ്യന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ആനപ്പാപ്പാന്മാര്‍ ആകുക എന്ന ഉദ്ദേശത്തോടെ കത്തും എഴുതിവച്ചാണ് ഇവര്‍ സ്ഥലം വിട്ടിരുന്നത്. ഏറെ ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കൊമ്പനെ നിര്‍ത്തിയിട്ടിരുന്ന ഇടത്തെത്തി തങ്ങളെ പാപ്പാന്മാര്‍ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ മേഖലയില്‍ ഉള്‍പ്പെടെ അന്വേഷിച്ചിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.
പിന്നീട് നാട്ടുകാരും പൊലീസും സംഘങ്ങളായി ജില്ലയിലെ പല ഭാഗത്തും കെഎസ്‌ആര്‍ടിസി കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച്‌ കുട്ടികളെ അന്വേഷിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പുലര്‍ച്ചയോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.

Related Articles

Back to top button