KeralaLatest

ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകള്‍ റദ്ദാക്കില്ല

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസുകള്‍ റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. യാത്രക്കാരുടേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിഷേധം കണക്കിലെടുത്താണ് റെയില്‍വേയുടെ പുതിയ തീരുമാനം.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും ഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കാന്‍ റെയില്‍വേ തയാറായത്. കേരളത്തില്‍ നിരവധി പേരാണ് ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നത്. മൂന്ന് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കും കേരളത്തെ പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി സ്പെഷ്യലുകളും തിരുവനന്തപുരം എറണാകുളം വേണാട് സ്പെഷ്യലുമാണ് ഈ മാസം 12 മുതല്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞുവെന്നാണ് റെയില്‍വെ പറഞ്ഞിരുന്നത്.

Related Articles

Back to top button