IndiaLatest

ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താത്ത യുപിഐ മരവിപ്പിക്കാൻ ഉത്തരവ്

“Manju”

ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഉപയോഗിച്ച്‌ ജനുവരി മുതല്‍ പണം സ്വീകരിക്കാൻ താത്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വര്‍ഷമായി പണം സ്വീകരിക്കുകയോ അയയ്‌ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബര്‍ 31-നകം താത്കാലികമായി മരവിപ്പിക്കാൻ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ഉത്തരവിട്ടു.

ഉപയോഗമില്ലാത്ത യുപിഐ ഐഡികളും അതുമായി ബന്ധപ്പെട്ട നമ്പറുകളും കണ്ടെത്തി അവയിലേക്ക് പണം എത്തുന്നത് വിലക്കാനാണ് നിര്‍ദ്ദേശം. ജനുവരി മുതല്‍ ഇക്കാരണത്താല്‍ പണം സ്വീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവര്‍ അതത് യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ഇത് ചെയ്താല്‍ യുപിഐ സേവനം പഴയതുപോലെ ലഭ്യമാകും.

വ്യക്തികള്‍ ഫോണ്‍ നമ്പറുകള്‍ മാറുമ്പോള്‍ പലപ്പോഴും പഴയ നമ്പര്‍ യുപിഐ ഐഡിയില്‍ നിന്ന് വിച്ഛേദിക്കാൻ വിട്ടുപോകാറുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടപ്രകാരം നിഷ്‌ക്രിയമായ നമ്ബര്‍ 90 ദിവസം കഴിഞ്ഞ് മറ്റൊരു വ്യക്തിക്ക് അനുവദിച്ചേക്കാം. ഇതുവഴിയുണ്ടായേക്കാവുന്ന ദുരുപയോഗം തടയാനാണ് എൻപിസിഐയുടെ നീക്കം.

Related Articles

Back to top button