KeralaLatestMalappuram

അധ്യാപകർക്കും വിദ്യാർഥികൾക്കും വിവിധ മത്സരങ്ങളുമായി ഗാന്ധിദർശൻ മലപ്പുറം

“Manju”

പി.വി.എസ്

മലപ്പുറം:ഗാന്ധിദർശൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ചിത്രരചനാ മത്സരവും അധ്യാപകർക്ക് പ്രബന്ധരചനാ മത്സരവും നടത്തുന്നു .’എന്റെ ഗാന്ധി ‘ എന്ന വിഷയത്തിൽ യുപി വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു .ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള വിഷയം ‘ഗാന്ധിയുടെ ദണ്ഡിയാത്ര. എ4 പേപ്പറിൽ പെൻസിൽ ഡ്രോയിങ്ങ് ആയാണ് ചിത്രരചന മത്സരം നടക്കുന്നത് .
‘വർത്തമാനകാലസാഹചര്യത്തിൽ ഗാന്ധിജി ഒരുപുനർവായന ‘ എന്ന വിഷയത്തിൽ എൽപി, യുപി ,ഹൈസ്കൂൾ അധ്യാപകർക്കായി പ്രബന്ധരചന മത്സരവും സംഘടിപ്പിക്കുന്നു .രണ്ട് പുറത്തിൽ കൂടാൻ പാടില്ല.

എ4 പേപ്പറിന്റെ ഒരു വശം മാത്രം എഴുതുക .രചനകളും സൃഷ്ടികളും 19 ന് വൈകിട്ട് 5ന് മുൻപായി ഉപജില്ലാ കൺവീനർക്ക് 9495452395 എന്ന വാട്സാപ് നമ്പറിൽ അയക്കേണ്ടതാണ് .

Related Articles

Back to top button