ശാന്തിഗിരി : നവപൂജിതം ഓണം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാന്തിഗിരി ഷോപ്പിംഗ് മാളിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഡിസ്കൗണ്ട് കാർഡുകൾ ലഭ്യമാകുന്ന ഷോപ്പിംഗ് ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ സഹിറത്ത് ബീവി പോത്തൻകോട് കെഎസ്ഇബി അസിസ്റ്റൻറ് എഞ്ചിനീയർ എ കെ സുഷമയ്ക്ക് ഡിസ്കൗണ്ട് കൂപ്പൺ നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ തിരുവനന്തപുരം ഏരിയ( റൂറൽ) ഇൻചാർജ് ആദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്സിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(അഡ്മിനിസ്ട്രേഷൻ) ആര്‍ട്സ് & കള്‍ച്ചര്‍ എം.പി. പ്രമോദ്, അസിസ്റ്റൻറ് ജനറൽ മാനേജർ (പ്രൊജക്റ്റ്സ്) എസ് പത്മകുമാർ, തിരുവനന്തപുരം ഏരിയ (റൂറല്‍) സീനിയര്‍ മാനേജര്‍ ജ്യോതിനാഥ് കെ പി, ശാന്തിഗിരി ഷോപ്പിംഗ് മാള്‍ മാനേജര്‍ സുദർശൻ, റൂറല്‍ ഏരിയ അസിസ്റ്റന്റ് മാനേജർ പ്രതാപ് സിംഗ് എസ് എന്നിവർ പങ്കെടുത്തു. 500 രൂപയിൽ കൂടുതൽ തുണിത്തരങ്ങൾ സ്റ്റീൽ ഐറ്റംസ് ചവിട്ടികൾ എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10% ഡിസ്കൗണ്ട് കൂപ്പണുകൾ ലഭ്യമാകുന്നതും ഏത് ഐറ്റം വേണമെങ്കിലും ഷോപ്പിംഗ് മാളിൽ നിന്നും കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി വാങ്ങാവുന്നതും ആണ്. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 20 വരെ ലഭ്യമാകുന്ന ആനുകൂല്യം എല്ലാ മാന്യഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണം എന്ന് മാനേജർ ഡി സുദർശൻ അറിയിച്ചു
Related Articles
പട്ടയ വിതരണം അടിയന്തരമായിപൂര്ത്തിയാക്കണം
January 30, 2021 4:18 PM
Check Also
Close