IndiaKerala

സിനിമ തീയേറ്ററുകൾ ദീപാവലിക്ക് മുന്നേ തുറക്കണമെന്ന്, തീയേറ്റർ ഉടമകൾ

“Manju”

ശ്രീജ.എസ്

കോവിഡ്- 19 പശ്ചാത്തലത്തിൽ അടച്ചിട്ട തീയേറ്ററുകൾ
ഒക്ടോബറില്‍ ദീപാവലി ഉത്സവ കാലത്തെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമുള്ള തിയറ്റര്‍ ഉടമകളാണ് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ചര്‍ച്ചയില്‍ ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തതായി ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കത്രഗദ്ദ പ്രസാദ് അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വിഷു, ഓണം, റംസാന്‍ ഉത്സവ കാലങ്ങളിലും തിയേറ്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇന്ത്യയിലെ തിയറ്ററുകള്‍ക്ക് ഇതിനോടകം തന്നെ 3000 കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button