InternationalLatest

മങ്കിപോക്സ് : വാക്സിന്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍

“Manju”

ബ്രസല്‍സ്: മങ്കിപോക്സ് വ്യാപിക്കുന്ന സാഹചര്യത്തില്‍, രാജ്യങ്ങളോട് വാക്‌സിന്‍ തയാറാക്കാന്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഈ സാഹചര്യത്തില്‍ യൂറോപ്പില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മങ്കിപോക്സിനു വേണ്ടി പ്രത്യേക വാക്സിനൊന്നും നിര്‍മ്മിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ ഈ തീരുമാനമെടുത്തത്.

വസൂരി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച വാക്സിന്‍ ഈ രോഗത്തിന് 85% വരെ ഫലപ്രദമാണ്. ബ്രിട്ടനില്‍ ഈ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് ഈ വാക്സിന്‍ കുത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രോഗം കൂടുതല്‍ വ്യാപിക്കാന്‍ ഇടയായാല്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. യാത്ര നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button