InternationalLatest

രസതന്ത്രത്തിന് നൊബേല്‍ രണ്ടു ഗവേഷകര്‍ക്ക്

“Manju”
സ്റ്റോക്ക്ഹോം ; 2021 ലെ രസതന്ത്ര നൊബേലിന് രണ്ടു ഗവേഷകര്‍ അര്‍ഹരായി. രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയതിനാണ് രണ്ടു ഗവേഷകര്‍ രസതന്ത്ര നൊബേലിന് അര്‍ഹരായത്. ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്മില്ലന്‍ എന്നിവര്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) പങ്കിടും.

1968 ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്സിറ്റി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് പി.എച്ച്‌.ഡി.എടുത്തത്. നിലവില്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫുര്‍ കോഹ്ലന്‍ഫോര്‍ഷങിന്റെ ഡയറക്ടറാണ് അദ്ദേഹം.

1968 ല്‍ യു.കെ.യിലെ ബെല്‍ഷില്ലില്‍ ജനിച്ച മാക്മില്ലന്‍, യു.എസില്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്‌.ഡി.എടുത്തു. നിലവില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.

Related Articles

Back to top button