LatestThiruvananthapuram

സാങ്കേതിക ശാസ്ത്ര പരീക്ഷഫലം പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: .പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി.ടെക്. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 50.47 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 25,851 വിദ്യാര്‍ഥികളില്‍ 13,025 പേരും വിജയിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ ലോക്കറില്‍ വിതരണം ചെയ്തുതുടങ്ങിയതായും വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.

ഗവണ്‍മെന്റ് (65.18), ഗവണ്‍മെന്റ് എയ്ഡഡ് (69.34), ഗവണ്‍മെന്റ് നിയന്ത്രിത സ്വാശ്രയ (53.87), സ്വകാര്യ സ്വാശ്രയ കോളേജുകള്‍ (44.40) എന്നിങ്ങനെയാണ് വിജയശതമാനം. കംപ്യൂട്ടര്‍ സയന്‍സിലാണ് ഉയര്‍ന്ന വിജയശതമാനം (50.39), ഇലക്‌ട്രോണിക്സ് (49.09), ഇലക്‌ട്രിക്കല്‍ (38.83), സിവില്‍ (50.01), മെക്കാനിക്കല്‍ (36.55) എന്നിങ്ങനെയാണ് മറ്റു ശാഖകളിലെ വിജയം.

വിജയിച്ച 13,025 പേരില്‍ 1321 വിദ്യാര്‍ഥികള്‍ ബി.ടെക്. ഓണേഴ്സ്‌ ബിരുദത്തിന് അര്‍ഹരായി. പ്രോവൈസ് ചാന്‍സലര്‍ ഡോ. എസ്. അയൂബ്, സിന്‍ഡിക്കേറ്റ് പരീക്ഷ സമിതി കണ്‍വീനര്‍ ഡോ. സി. സതീഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എസ്. ആനന്ദ രശ്മി എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.


Related Articles

Back to top button