Kerala

സ്പോര്‍ട്സ് അക്കാദമി ഇനി പാലായിലും

“Manju”

ശ്രീജ.എസ്

കോട്ടയം: പാലാ സ്പോര്‍ട്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പാലായില്‍ സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുന്നു. കേരളത്തില്‍ നിന്നും 2028 ലെ ഒളിംപിക്സില്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് അക്കാദമി സ്ഥാപിക്കുന്നത്. 11 മുതല്‍ 17 വയസുവരെയുള്ള 20 കുട്ടികള്‍ക്കാണ് ആദ്യ ബാച്ചില്‍ പരിശീലനം നല്‍കുന്നത്. സ്പിന്റ്സ്, ജംപ്‌സ് ഇനങ്ങളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭക്ഷണം, സ്പോര്‍ട്സ് കിറ്റ്, പരിശീലനം മുതലായവ സൗജന്യമായി നല്‍കും.പാലാ സ്പോര്‍ട്സ് അക്കാദമിയില്‍ മുഖ്യ പരിശീലകനായി എത്തുന്ന ക്യാപ്റ്റന്‍ അജിമോന്‍ കെ എസ് ഇന്ത്യന്‍ ആര്‍മിയിലെ ചീഫ് കോച്ചായിരുന്നു.

Related Articles

Back to top button