KeralaLatest

കുടുംബശ്രീ ഇന്ത്യക്ക് കേരളം നൽകിയ മറ്റൊരു മാതൃക : എം.വി ജയരാജൻ

“Manju”

പ്രജീഷ് വള്ള്യായി

1998 മെയ് 17 ന് ഇ കെ നായനാർ മുഖ്യമന്ത്രിയും പാലോളി മുഹമ്മദ് കുട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ആയിരുന്നപ്പോഴാണ് കേരളത്തിൽ കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചത് . 22 വർഷം പൂർത്തിയായി .ലോക്ക് ഡൗൺ ആയിരുന്നില്ലെങ്കിൽ വിപുലമായ പരിപാടികളോടുകൂടി നടത്തേണ്ട ഒന്നായിരുന്നു കുടുംബശ്രീ സ്ഥാപക ദിനം .

ഇപ്പോൾ 2 .77 ലക്ഷം യൂണിറ്റുകളിലായി 44 ലക്ഷം സ്ത്രീകളാണ് കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിലുള്ളത് . കണ്ണൂരിലാണെങ്കിൽ 20500 യൂണിറ്റുകളും 3 .15 ലക്ഷം അംഗങ്ങളുമുണ്ട് . ജില്ലയിൽ 5600 കർഷക സംഘങ്ങളും ,4500
സൂക്ഷമ സംരംഭങ്ങളുമാണ് സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തി വരുന്നത് . കുടുംബത്തിൽ പുരുഷന്മാരോടൊപ്പം കുടുംബശ്രീയിലൂടെയും തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള തൊഴിലെടുക്കുന്ന സ്ത്രീകൾ ഉണ്ടാക്കുന്ന വരുമാനം ഓരോ കുടുംബത്തിനും പ്രധാന ആശ്രയം തന്നെയാണ് .

വരുമാനത്തിന്റെ കാര്യത്തിൽ മാത്രമല്ല സ്ത്രീകളുടെ പദവി ഉയർത്തുന്നതിലും കുടുംബശ്രീ വലിയ പങ്ക് വഹിക്കുന്നുണ്ട് . രണ്ട് പ്രളയകാലത്തും കുടുംബശ്രീ നിസ്വാർത്ഥ സേവനമാണ് ദുരിത ബാധിതർക്ക് നൽകിയത് . കോവിഡ് കാലത്തും കുടുംബശ്രീ പ്രവർത്തകരുടെ സേവനം മാതൃകാപരമാണ് . കമ്മ്യൂണിറ്റി കിച്ചൻ , കുടുംബശ്രീ ജനകീയ ഹോട്ടൽ , ഹോം ഡെലിവറി , മുതിർന്ന പൗരന്മാരുടെ സംരക്ഷണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ സഹോദരിമാരുടെ കഠിനാധ്വാനം ശ്രദ്ധേയമായിരുന്നു . അതിഥി തൊഴിലാളികൾ തിരിച്ച് പോകുമ്പോൾ അവർക്ക് ഭക്ഷണപ്പൊതി നൽകിയത് കുടുംബശ്രീ തന്നെയായിരുന്നു . സാധാരണ പറയാറുണ്ട് , അന്നം നൽകുന്നവരെ ഒരിക്കലും മറക്കാനാവില്ലെന്ന് .അതുകൊണ്ട് തന്നെയാണ് കേരളത്തിന്റെ സാമ്പത്തിക പാക്കേജിൽ 2000 കോടി രൂപ കുടുംബശ്രീ പ്രസ്ഥാനത്തിന് മാറ്റി വയ്ക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറായത് .

കുടുംബശ്രീ എൽഡിഎഫ് സർക്കാരിന്റെ സംഭാവനയാണ് . ഇതിനെ തകർക്കാനായിരുന്നു യുഡിഫ് ജനശ്രീ കൊണ്ടുവന്നത് . എന്നാൽ തകർന്നത് ജനശ്രീയാണ് . സംസ്ഥാനത്തിന്റെ സാമ്പത്തിക- സാമൂഹ്യ മേഖലയിൽ സുപ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് കുടുംബശ്രീ . എല്ലാ കുടുംബശ്രീ പ്രവർത്തകന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

Related Articles

Back to top button