IndiaLatest

കൊവിഡ് സാഹചര്യ അവലോകനം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

“Manju”

രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യാൻ ഈ ആഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. അടുത്ത ഘട്ട സാമ്പത്തിക പാക്കേജ് സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിൽ യോഗത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്.

പ്രതീക്ഷിച്ചതിനെക്കാൾ വലിയ തോതിലേക്ക് കൊവിഡ് ബാധിതരുടെ എണ്ണം കടക്കുകയാണ്. രോഗബാധിതരാകുന്നവരിൽ നിരവധി പേർക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ തുടർന്നും നേരിടേണ്ടി വരുന്നു. ഇതിനൊപ്പം അടുത്ത ഘട്ട അൺലോക്ക് ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തിൽ ചർച്ചയാകും.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 93,337 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1,247 പേർ പുതുതായി മരിച്ചതോടെ മരണസംഖ്യ 85,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 79% കടന്നത് ആശ്വാസമായി.

Related Articles

Back to top button