KeralaLatest

സാകേതിലേക്ക് സ്വാഗതം: ശിഷ്യപൂജിതയ്ക്ക് ഊഷ്മള വരവേൽപ്പ്

“Manju”

സാകേത് (ന്യൂഡൽഹി) : ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിൽ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയ്ക്ക് ഊഷ്മള വരവേൽപ്പ്.  ഉച്ചയ്ക്ക് 2 മണിമുതൽ ഭക്തജനങ്ങൾ ശിഷ്യപൂജിതയുടെ വരവിനായി കാത്തിരിപ്പ് തുടങ്ങിയിരുന്നു.  സമയം അടുക്കുന്തോറും ഗുരുസ്ഥാനീയയെ ദർശിക്കുവാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ഭക്തജന സഹസ്രം മുത്തുക്കുടയുമേന്തി സാകേത് ആശ്രമത്തിന് മുന്നിൽ അഖണ്ഡമന്ത്രാക്ഷരികളോടെ നിന്നു.  മുന്നിൽ ഡൽഹി പോലീസിന്റെ പൈലറ്റ് വാഹനവും അതിന് പിന്നിലായി എസ്കർട്ടും രണ്ടാം നമ്പർ വാഹനത്തിൽ ശിഷ്യപൂജിത എത്തിയപ്പോൾ ആശ്രമാങ്കണം ഭക്തിസാന്ദ്രമായി.  ഉച്ചയ്ക്ക് ശേഷം 3.40 ന് ശിഷ്യപൂജിത സാകേത് ആശ്രമാങ്കണത്തിൽ പ്രവേശിച്ചു.  ആശ്രമം ബ്രാഞ്ച് ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി ശിഷ്യപൂജിതയെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.  ആശ്രമം സുവർണ്ണ ജൂബിലി മന്ദിര ഡിസൈനർ ബിക്രം അലുവാലിയയും കുടുംബവും പുഷ്പ തട്ടം നല്കി ഗുരുസ്ഥാനീയയെ സ്വീകരിച്ചു.

വൈകിട്ട് 5 മണിക്ക് ഡൽഹി ലഫ്. ഗവർണർ വിനയക് കുമാർ സക്സേന ശിഷ്യപൂജിതയെ സന്ദർശിക്കും. തുടർന്ന് 5 മണിക്ക് നടക്കുന്ന സിൽവർ ജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്യും.  ശാന്തിഗിരി ന്യൂസിൽ വീഡിയോയിൽ പ്രോഗ്രാമുകൾ ഏവർക്കും കാണുവാനുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Youtube Live starts @ 3 PM

https://youtube.com/live/F2MjS-XJIb8?feature=share

Related Articles

Back to top button