KeralaLatestThiruvananthapuram

ശ്രീനാരായണ ഗുരു മഹാസമാധി ദിനാചരണം ഇന്ന്

“Manju”

ശ്രീജ.എസ്

ശിവഗിരി: ശ്രീനാരായണഗുരുവിന്റെ 93-ാം മഹാസമാധിദിനം തിങ്കളാഴ്ച ആചരിക്കും. ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയില്‍ പുലര്‍ച്ചെ മുതല്‍ ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാല്‍ പൂജകള്‍ നടക്കും.

മഹാസമാധി സമയമായ 3.30 വരെ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തില്‍ കലശപൂജാഭിഷേകം, മഹാസമാധിപൂജ, പ്രാര്‍ത്ഥന എന്നിവ നടക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ കൂടുന്ന ചടങ്ങുകളെല്ലാം ഒഴിവാക്കി പൂജകള്‍ മാത്രമാണ് സമാധി ദിനത്തില്‍ നടത്തുന്നത്.

Related Articles

Back to top button