KeralaLatest

ഹോക്കി ടീമുമായി കേരള പോലീസും

“Manju”

കൊല്ലം ; പോലീസ് ഗെയിംസ് ആരംഭിച്ചിട്ട് 70 വർഷങ്ങൾ ആയെങ്കിലും ഇതാദ്യമായി കേരള പോലീസിന്റെ ഹോക്കി ടീമിനെ സജ്ജമാക്കുകയാണ്. സംസ്ഥാന ഹോക്കി ടീമിൽ കളിച്ചിട്ടുള്ളവരും ദേശീയ ടീമിൽ പങ്കെടുത്തവരുമായ 18 പേരാണ് പോലീസ് ടീമിലുള്ളത്. ഡിസംബർ 2 മുതൽ 11 വരെ ബാംഗളൂരിൽ നടക്കുന്ന അഖിലേന്ത്യ പോലീസ് ഗെയിംസിൽ കേരള പോലീസിന്റെ ഹോക്കി ടീം മാറ്റുരയ്ക്കും.

കൊല്ലം ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തിൽ കഴിഞ്ഞയാഴ്ച ടീം പരിശീലനം തുടങ്ങി. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ പരിശീലകൻ ശ്രീ. അലി സാബിർ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ADGP ശ്രീ. മനോജ് എബ്രഹാമാണ് ടീമിന്റെ മേൽനോട്ടം വഹിക്കുന്നത്. ശ്രീ. വി. എൻ പ്രദീഷ് ആണ് ടീം കോർഡിനേറ്റർ.

Related Articles

Back to top button