IndiaLatest

ഓക്‌സ്‌ഫഡ‍് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫഡ‍് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുനഃരാരംഭിച്ചു. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന്‍ നിര്‍മ്മാണം. വാക്സിന്‍ വിജയിച്ചാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഒപ്പിട്ടുണ്ട്. നേരത്തെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം പിടിപെട്ടിരുന്നു. ഇതിന് പിന്നാലെ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അള്‍ട്രാ സെനകിന് അനുമതി നല്‍കിയത്.

Related Articles

Back to top button