KeralaLatest

കടലാസ് വള്ളമിറക്കി കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ പ്രതിഷേധം

“Manju”

ശ്രീജ.എസ്

കോതമംഗലത്ത് കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കടലാസ് വള്ളമിറക്കി പ്രതിഷേധം നടത്തി. കോതമംഗലം കുട്ടമ്പുഴ – തട്ടേക്കാട് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്ത പൊതുമരാമത്ത് വകുപ്പിനോടുള്ള പ്രതിഷേധ നടപടിയുടെ ഭാഗമായാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികളില്‍ 1001 കടലാസ് വള്ളമിറക്കിയത്.

കുട്ടമ്പുഴ തട്ടേക്കാട് റോഡിന്റെ വീതി കൂട്ടലിന് ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പാണ് പൊതുമരാമത്ത് വകുപ്പ് തുടക്കമിട്ടത്. നിര്‍മാണം ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ. കലുങ്ക് നിര്‍മിക്കാനും പൈപ്പുകള്‍ മാറ്റുന്നതിനുമൊക്കെയായി നിലവിലെ റോഡ് വെട്ടിപ്പൊളി സഞ്ചാര യോഗ്യമല്ലാതെയാക്കി. റോഡിലെ കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ ‌ അപകടത്തില്‍പ്പെടുന്നതും പതിവാണ്. ഇതോടെയാണ് നാട്ടുകാരും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരും ചേര്‍‌ന്ന് കടലാസ് വള്ളമിറക്കി പ്രതിഷേധിച്ചത്.

Related Articles

Back to top button