IdukkiKeralaLatest

ആശ്രമംകല്ലാർ ബ്രാഞ്ചിൽ ഗുരുമഹിമ ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

കല്ലാർ :  ആശ്രമം യുവജന സംസാരികകൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആശ്രമം രാമക്കൽ ബ്രാഞ്ചിൽ വെച്ച് വെക്കേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഇടുക്കി ഏരിയ ഇൻചാർജ്  സ്വാമി വന്ദനരൂപൻ ജഞാനാ തപസ്വി അധ്യക്ഷത വഹിച്ചു. ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു പെൺകുട്ടികൾക്കായ് കരുതി വെച്ച കൂട്ടായ്മയാണ് ‘ഗുരുമഹിമ’ സാമൂഹീക അസമത്വവും കുറ്റകൃത്യങ്ങളും വർദ്ധിച്ചു വരുന്ന ലോകത്ത് നമ്മുടെ പെൺകുട്ടികൾ ഗുരുവിന്റെ ഇച്ഛയ്ക്കനുസരിച്ച് വളർന്നു വരണമെന്ന് സ്വാമി ഓർമിപ്പിച്ചു.

ഗുരുവിനോടൊപ്പം ആശ്രമ പ്രവർത്തനങ്ങളിൽ ആദ്യകാലം മുതൽ  പ്രവർത്തിച്ചു വന്ന ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസർ എ.കെ. തങ്കപ്പൻ
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. ആശ്രമത്തിന്റെ പൂർവകാല ചരിത്രം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ആശ്രമം ഏരിയ കോർഡിനേറ്റർ ബിജു സി. എൻ., രാജൻ, മിനിയമ്മ എന്നിവർ ആശംസകളർപ്പിച്ചു. 51-ാം സ്ഥാപിക വാർഷികം ആഘോഷിക്കുന്ന  ശാന്തിഗിരി ആശ്രമം കല്ലാർബ്രാഞ്ചിന്റെ പ്രാധാന്യത്തെക്കുറിച്ച് ‘കല്ലാർ ആശ്രമത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ ആസ്പദമാക്കി നിഷ ടീച്ചർ ക്ലാസ്സ് നയിച്ചു. കീർത്തന എസ്. സ്വാഗതവും , സ്നേഹലത കൃതജ്ഞതയും രേഖപ്പെടുത്തി. ശാന്തിഗിരിവിശ്വസാംസ്കൃതി കലാരംഗം കല്ലാർ ഏരിയയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ക്യാമ്പിന് ശോഭയേകി.

Related Articles

Back to top button