IndiaLatest

കൃത്രിമ മേഘരൂപവത്കരണം: പരീക്ഷണം രണ്ടാംഘട്ടം പിന്നിട്ടു

“Manju”

ദുബൈ: ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(എന്‍.സി.എം) മഴ വര്‍ധിപ്പിക്കുന്നതിനുള്ള പഠനം നടത്തുന്ന യു...ആര്‍..പി എന്ന സ്ഥാപനവുമായി സഹകരിച്ച്‌ നടപ്പാക്കുന്ന കൃത്രിമ മേഘരൂപവത്കരണം സംബന്ധിച്ച ഗവേഷണത്തില്‍ പുരോഗതി.
കൃത്രിമ മേഘരൂപവത്കരണത്തിന്റെ സാധ്യത പരിശോധിക്കുന്ന പരീക്ഷണങ്ങളുടെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചു. യു..ഇയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റാസല്‍ഖൈമയിലെ ജബല്‍ ജൈസിലാണ് ഫീല്‍ഡ് പരീക്ഷണം നടത്തിയത്.

പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ യു..ഇയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ശൈത്യകാലത്തെ മേഘരൂപവത്കരണവും മഴയുമാണ് സംഘം നിരീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വസന്തകാലത്തെ പ്രതിഭാസങ്ങളെ സംഘം പഠിച്ചിരുന്നു. റഷ്യയിലെ ഹൈല്‍ സപ്രഷന്‍ റിസര്‍ച്ച്‌ സെന്‍ററിലെ മുതിര്‍ന്ന ഗവേഷകന്‍ ഡോ. അലി അബ്‌ഷേവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത്.

നൂതന ജെറ്റ് എന്‍ജിന്‍ കോമ്ബോസിറ്റ് സിസ്റ്റം ഉപയോഗിച്ച്‌ മേഘരൂപവത്കരണം നടത്താനുള്ള സാധ്യത പഠിക്കലാണ് പദ്ധതിയുടെ ഉദ്ദേശ്യം. യു..ഇയിലും പുറത്തും ജലസുരക്ഷ ഉറപ്പാക്കാനുള്ള രാഷ്ട്രനേതൃത്വത്തിന്റെ അഭിലാഷം നിറവേറ്റുന്നതിനായി മഴ മെച്ചപ്പെടുത്തല്‍ ഗവേഷണം തുടരുകയാണെന്ന് എന്‍.സി.എം ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ മന്‍ദൂസ് പറഞ്ഞു. മേഘങ്ങളുടെ രൂപവത്കരണത്തെയും മഴയുടെ വികസനത്തെയും കുറിച്ച ധാരണയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

 

Related Articles

Back to top button