KeralaLatestThiruvananthapuram

ലോകത്ത് കോവിഡ് വ്യാപനം അതി രൂക്ഷാകുന്നു

“Manju”

സിന്ധുമോള്‍ ആര്‍​
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 32,083,275 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 981,219 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,664,197 ആയി ഉയര്‍ന്നു. 7,437,859 പേര്‍ ഇപ്പോഴും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 7,139,036 പേര്‍ക്കാണ് യു.എസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 206,560 ആയി. 4,394,114 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ഇന്നലെ 89,688 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങള്‍ 90,000 കടന്നു. 1085 മരണം കൂടി സ്ഥിരീകരിച്ചതോടെ 91,173 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 57,30,184 പേര്‍ക്കാണ് ഇത് വരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 45,87,613 പേര്‍ ഇത് വരെ രോഗമുക്തി നേടി

Related Articles

Back to top button