KeralaLatest

ONDC ; പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം

“Manju”

ഫുഡ് ‍ഡെലിവറി പ്ലാറ്റ്ഫോമായ ഒഎന്‍ഡിസി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഈ പ്ലാറ്റ്‍ഫോം കഴിഞ്ഞ വര്‍ഷം ഇറങ്ങിയതാണെങ്കിലും സ്വിഗിയെയും സൊമാറ്റോയെയും അപേക്ഷിച്ച്‌ ഒഎന്‍ഡിസി വഴി കുറഞ്ഞ വിലയില്‍ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഉപയോക്താക്കള്‍ പങ്കിടാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ ജനപ്രിയമായത്.

ഒഎന്‍‌ഡി‌സിയിലൂടെ എങ്ങനെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം?

  1. സ്റ്റെപ്പ് 1: ഒഎന്‍‌ഡി‌സി വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്, ആദ്യം ഒഎന്‍‌ഡി‌സി വെബ്സൈറ്റ് തുറക്കുക (https://ondc.org/.)
  2. സ്റ്റെപ്പ് 2: വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം, ഹോംപേജിലെ ‘ഷോപ്പ് ഓണ്‍ ഒഎന്‍‌ഡി‌സി’ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
  3. സ്റ്റെപ്പ് 3: നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു പ്ലാറ്റ്ഫോം തിരഞ്ഞെടുത്ത് ‘ഷോപ്പ് നൗ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പേടിഎം , മൈ സ്റ്റോര്‍, ക്രഫ്ട്സ് വില്ല , ടു ലൈഫ് ബനി, മീഷോ എന്നിവയാണ് നിലവില്‍ ലഭ്യമായ പ്ലാറ്റ്‌ഫോമുകള്‍.
  4. സ്റ്റെപ്പ് 4: ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം തിരഞ്ഞെടുത്ത് മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ ചെയ്യുന്നതുപോലെ തന്നെ ഓര്‍ഡര്‍ ചെയ്യുക.
  5. സ്റ്റെപ്പ് 5: പണമടച്ച്‌ ഓര്‍ഡര്‍ പൂര്‍ത്തിയാക്കുക.

സ്വിഗ്ഗി, സൊമാറ്റോ എന്നിവയില്‍ 282 രൂപയ്ക്ക് ഒരു ബര്‍ഗര്‍ ലഭിക്കുമ്ബോള്‍ ഒഎന്‍‌ഡി‌സിയില്‍ അതേ ബര്‍ഗറിന് 109 രൂപയെ വിലയുള്ളൂ എന്ന് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ചില ഉപയോക്താക്കള്‍ ഒഎന്‍‌ഡി‌സി സംബന്ധിക്കുന്ന ചില സംശയങ്ങളും പങ്കുവെയ്ക്കുന്നുണ്ട്. “ഞാന്‍ ഇന്നലെ ഒഎന്‍‌ഡി‌സിയില്‍ ഒരു ഓര്‍ഡര്‍ ചെയ്തു. ഞാന്‍ 117 രൂപയ്ക്കാണ് ഓര്‍ഡര്‍ ചെയ്തത്. ഞാന്‍ റെസ്റ്റോറന്റ് ഉടമയോട് സംസാരിച്ചപ്പോള്‍ ആ ഐറ്റത്തിന് 219 രൂപയാണ് വിലയാണെന്നാണ് അറിഞ്ഞത്. 102 രൂപയുടെ വ്യത്യാസം ആരാണ് നികത്തുന്നത്? അത് നികുതിദായകരുടെ പണമാണോ?”, എന്നാണ് ഒരു ഉപയോക്താവ് ട്വിറ്ററില്‍ ചോദിച്ചിരിക്കുന്നത്.

എന്താണ് ഒഎന്‍‌ഡി‌സി?

ഓപ്പണ്‍ പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പണ്‍ ടെക്നോളജി നെറ്റ്‌വര്‍ക്കാണിത്. കേന്ദ്രസര്‍ക്കാരാണ് ഇത് വികസിപ്പിച്ചത്. ഇതിലൂടെ ഭക്ഷണത്തിനു പുറമേ, പലചരക്ക് സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, അവശ്യവസ്തുക്കള്‍ തുടങ്ങിയവയെല്ലാം വാങ്ങാനും ഹോട്ടല്‍ ബുക്കിംഗും യാത്ര ബുക്കിംഗുമൊക്കെ നടത്താനുമാകും. വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും അവര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഏതാണെന്ന് പരിഗണിക്കാതെ തന്നെ ഓണ്‍ലൈനില്‍ പരസ്പരം ബന്ധിപ്പിക്കാനും ഇടപാടുകള്‍ നടത്താനും സാധിക്കും. വാങ്ങുന്നവരും വില്‍ക്കുന്നവരും ഒരേ പ്ലാറ്റ്‌ഫോമോ അതേ മൊബൈല്‍ ആപ്പോ ഉപയോഗിക്കേണ്ടതില്ല. ഉത്പന്നങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഇടനിലക്കാരെ ഒഴിവാക്കി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

 

Related Articles

Back to top button