KeralaLatestThrissur

കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്കിൽ ഇ- പരാതി പരിഹാര അദാലത്ത് നടത്തുന്നു. ഒക്ടോബർ 5ന് ഉച്ചയ്ക്ക് 2ന് വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്. സെപ്റ്റംബർ 28 വരെ അക്ഷയ കേന്ദ്രം മുഖേന പൊതുജനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. അക്ഷയകേന്ദ്രം വഴിയാണ് അപേക്ഷകർ ഇ അദാലത്തിൽ പങ്കെടുക്കേണ്ടത്. സിഎംഡിആർഎഫ്, ഐആർഎം കേസുകൾ, റേഷൻ കാർഡ് സംബന്ധിച്ചപരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, പ്രളയാവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ സ്വീകരിക്കുന്നതല്ല എന്ന് തഹസിൽദാർ അറിയിച്ചു.

Related Articles

Back to top button