KeralaLatest

കൈറ്റ് വിക്ടേഴ്‌സിന് 30 ലക്ഷം വരിക്കാര്‍

“Manju”

കൈറ്റ് വിക്ടേഴ്‌സിന്റെ യൂട്യൂബ് ചാനലിന് മുപ്പത് ലക്ഷം വരിക്കാരായതായി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജന്‍സിയായ കൈറ്റ് അറിയിച്ചു. ” കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിന് മുപ്പത് ലക്ഷത്തി എഴുപതിനായിരം വരിക്കാരായി. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നെ നാല്പത്തൊമ്ബതിനായിരം വരിക്കാരായിരുന്നു. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ് ബെല്‍ പരിപാടി യുട്യൂബിലൂടെ കുട്ടികള്‍ക്ക് കാണാന്‍ കഴിയും. ” – വിക്ടേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലെ കുറിപ്പില്‍ കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

സ്മാർട്ടായി ഓൺലൈൻ പഠനം: കൈറ്റ് വിക്ടേഴ്‌സിന് 30 ലക്ഷം വരിക്കാർ
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
കൈറ്റ് വിക്ടേഴ്സ് യുട്യൂബ് ചാനലിന് 30 ലക്ഷം വരിക്കാര്‍
കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിന് മുപ്പത് ലക്ഷത്തി എഴുപതിനായിരം വരിക്കാരായി. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നെ നാല്പത്തൊമ്പതിനായിരം വരിക്കാരായിരുന്നു. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ് ബെല്‍ പരിപാടി യുട്യൂബിലൂടെ കുട്ടികള്‍ക്ക് കാണാന്‍ കഴിയും. ഇതിനായി www.firstbell.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ക്ലാസുകള്‍ വിഷയം തിരിച്ച്‌ പെട്ടെന്ന് കണ്ടെത്താനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സൈറ്റിനെയും യുട്യൂബുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 126 ലക്ഷം രൂപ പരസ്യത്തിലൂടെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ 112 ലക്ഷം രൂപയും ഈ വര്‍ഷത്തില്‍ 14 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഈ തുക കൈറ്റ് വിക്ടേഴ്സ് ക്ലാസുകളുടെ നിലവാരം‍ മെച്ചപ്പെടുത്തുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. അതില്‍ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അനാവശ്യ പരസ്യങ്ങള്‍ ഉള്‍പ്പെടാതിരിക്കാനും കണ്ടന്റ് കോപ്പി റൈറ്റിനും കൈറ്റ് വിക്ടേഴ്സിന്റെ വീഡിയോകള്‍ എടുത്ത് രൂപമാറ്റം വരുത്തി പ്രചരിപ്പിക്കാതിരിക്കാനും കൂടിയാണ് യുട്യൂബില്‍ പരസ്യം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇങ്ങനെ തുടങ്ങിയ പരസ്യങ്ങള്‍ ക്രമേണ കുറച്ച്‌ കൊണ്ടുവന്നിരുന്നു. ഈ വര്‍ഷത്തെ ക്ലാസുകള്‍ മോണിറ്റൈസ് ചെയ്യുന്നില്ല. എങ്കിലും യുട്യൂബ് സ്വന്തം നിലയിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സ്വന്തമായ വീഡിയോ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലുള്ള ശ്രമത്തിലാണ് കൈറ്റ് ഇപ്പോള്‍. കൈറ്റ് വിക്ടേഴ്സിന്റെ ഫസ്റ്റ്ബെല്‍ ക്ലാസിനെ അകമഴിഞ്ഞ് പിന്തുണക്കുന്ന നിങ്ങളോരോരുത്തരോടും നന്ദി പ്രകടിപ്പിക്കുന്നു. തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്..
കെ.അന്‍വര്‍ സാദത്ത്

വിക്ടേഴ്സ്‌ യുട്യൂബ് ചാനൽ : മണിയടിച്ചത്‌ 30 ലക്ഷംപേർ ; പരസ്യ വരുമാനത്തിലും  വർധന | Kerala | Deshabhimani | Tuesday Jul 20, 2021

Related Articles

Back to top button