IndiaLatest

പ്രധാനമന്ത്രിയുടെ പിറന്നാളിന് 56 ഇഞ്ച് താലി കഴിച്ചാല്‍ 8.5 ലക്ഷം സമ്മാനം

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ 56 വിഭവങ്ങളുള്ള സ്‌പെഷ്യല്‍ താലിയുമായി ഡല്‍ഹിയിലെ ഹോട്ടല്‍. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17ന് ’56 ഇഞ്ച് മോദി ജിഎന്നപേരില്‍ 56 വിഭവങ്ങള്‍ അടങ്ങുന്ന താലി ഒരുക്കാനാണ് ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള ആര്‍ഡര്‍ 2.0 എന്ന ഹോട്ടലിന്റെ തീരുമാനം.

എനിക്ക് മോദിജിയോട് വല്ലാത്ത ബഹുമാനമാണ്. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആശയം രൂപപ്പെട്ടത്,’ ഹോട്ടല്‍ ഉടമ സുമിത് കല്‍റ പറഞ്ഞു.

മോദിയുടെ ജന്മദിനത്തില്‍ താലികൂടാതെ മറ്റൊരു സര്‍പ്രൈസും ഹോട്ടല്‍ ഒരുക്കുന്നുണ്ട്. അന്നത്തെ ദിവസം ഹോട്ടലിലെത്തി താലി സ്‌പെഷല്‍ 40 മിനിട്ടുകൊണ്ട് കഴിച്ചുതീര്‍ക്കുന്ന ദമ്പതികള്‍ക്ക് 8.5 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നും ഹോട്ടല്‍ ഉടമ അറിയിച്ചു. വലിയ സമ്മാനത്തുകയോടൊപ്പം സെപ്തംബര്‍ 17നും 26നും ഇടയില്‍ ഇവിടെയെത്തി ഈ സ്‌പെഷ്യല്‍ താലി കഴിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ദമ്പതിമാര്‍ക്ക് കേദാര്‍നാഥിലേക്ക് യാത്ര ചെയ്യാനുള്ള അവസരവും ഒരുക്കുന്നുണ്ട്. മോദിക്ക് ഏറ്റവും പ്രിയ്യപ്പെട്ട സ്ഥലമായതിനാലാണ് കേദാര്‍നാഥ് തിരഞ്ഞെടുത്തതെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

 

Related Articles

Back to top button