LatestThiruvananthapuram

“ഓപ്പറേഷന്‍ റെസ്ക്യൂവുമായി ” മോട്ടോര്‍ വാഹന വകുപ്പ്

“Manju”

തിരുവനന്തപുരം ; സംസ്ഥാനത്ത് ഓടുന്ന ആംബുലന്‍സുകളിലെ അനധികൃത രൂപമാറ്റം പിടികൂടാന്‍ “ഓപ്പറേഷന്‍ റെസ്ക്യൂവുമായി ” മോട്ടോര്‍ വാഹന വകുപ്പ്. ഓണക്കാലത്തിനു മുന്‍പുതന്നെ ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓണത്തിനുശേഷം പരിശോധിക്കാനായിരുന്നു തീരുമാനം. രൂപ മാറ്റംവരുത്തിയ ആംബുലന്‍സുകള്‍ക്ക് നിരത്തുകളില്‍ അനുമതി നല്‍കിയിട്ടില്ല. ചിലതു രോഗികളെ കൊണ്ടുപോകുന്നതിനു പകരം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവുപ്രകാരം കഴിഞ്ഞ ബുധനാഴ്ച മുതല്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിരിക്കുകയാണ്.

രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ തടയാനോ, ബുദ്ധിമുട്ടുണ്ടാക്കാനോ പാടില്ലെന്ന കര്‍ശനനിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്. ആശുപത്രി പരിസരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കണം കഴിയുന്നതും പരിശോധന നടത്തേണ്ടത്. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ രൂപമാറ്റം വരുത്തിയതാണോയെന്നു പരിശോധിക്കണമെന്നും നിര്‍ദ്ദേശത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.

Related Articles

Back to top button