KeralaLatestThiruvananthapuram

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

“Manju”

പോത്തൻകോട്: യുവാവിനെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വാവറഅമ്പലം ആനക്കോട് ലക്ഷം വീട്ടിൽ ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന സംഗീത് (29) നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22നായിരുന്നു സംഭവം. ആനക്കോട് ലക്ഷം വീട്ടിലെ അരുണിനെ വീട്ടുകാരുടെ മുൻപിൽ വച്ച് മാരകായുധങ്ങളുമായി സംഗീതും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുണിൻ്റെ പരാതിയെ തുടർന്ന് പോത്തൻകോട് സിഐ ഡി. ഗോപി ,എസ്ഐ വി.എസ് അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button