IndiaKeralaLatest

ഉമ്മന്‍ ചാണ്ടിയുടേത് അമ്പത് വര്‍ഷമായി മനസില്‍ പതിഞ്ഞമുഖം-പിഷാരടി

“Manju”

പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് നടന്‍ രമേഷ് പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് പോസ്റ്റര്‍ പോലും ആവശ്യമില്ലെന്ന് പിഷാരടി കണ്‍വെന്‍ഷനില്‍ സംസാരിക്കവെ പറഞ്ഞു. പത്രിക സമര്‍പ്പണത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരിക്കുകയാണ്.

കേരളത്തിന്റെ മറ്റെല്ലാ സ്ഥലങ്ങളിലും പോസ്റ്റര്‍ വെച്ചാലും, പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റര്‍ ഒട്ടിക്കേണ്ട ആവശ്യമില്ല. അത് പത്ത് അമ്പത് വര്‍ഷമായിട്ട് ഇവിടുത്തെ ജനങ്ങളുടെ മനസില്‍ മറയാത്ത രീതിയില്‍ പതിഞ്ഞിരിക്കുന്ന ഒരു മുഖമാണ്.’

കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുന്നതിന് മുമ്പ് നേമത്ത് ഉമ്മന്‍ചാണ്ടിയുടെ പേരാണ് സജീവമായി പരിഗണിച്ചിരുന്നത്. മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പുതുപ്പള്ളി വിടുന്നതിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ നേമത്ത് മത്സരിക്കുന്നതില്‍ നിന്നും ഉമ്മന്‍ചാണ്ടി പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Related Articles

Back to top button