IndiaLatest

പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കൊവി​ഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

ഭുവനേശ്വര്‍: ഒഡീഷയി​ലെ പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാര്‍ക്ക് കൊവി​ഡ് സ്ഥി​രീകരി​ച്ചു. ഇതി​ല്‍ ഒന്‍പതുപേര്‍ മരി​ച്ചെന്നാണ് റി​പ്പോര്‍ട്ട്. പതി​നാറുപേര്‍ ഇപ്പോഴും ആശുപത്രി​യി​ലാണെന്നാണ് ക്ഷേത്രഭാരവാഹി​കള്‍ പറയുന്നത്. പൂജാരി​കള്‍ ഉള്‍പ്പടെ ക്വാറന്റൈനിലായതോടെ ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ ഉള്‍പ്പടെയുളള കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുളള നടപടി കര്‍ശനമാക്കാന്‍ ജില്ലാകളക്ടറുടെ നേതൃത്വത്തിലുളള അവലോകനയോഗത്തില്‍ തീരുമാനമായി.
ഭക്തജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് ഇത്രയധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചെന്ന വാര്‍ത്തപുറത്തുവന്നത്.

Related Articles

Back to top button