IndiaLatest

സിവില്‍സര്‍വീസ് പരീക്ഷ നീട്ടരുതെന്ന് യുപി.എസ്.സി

“Manju”

ശ്രീജ.എസ്

ഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് യുപിഎസ് സി. ചൊവ്വാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ്‌ എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് യുപിഎസ് സിയോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോവിഡ് വ്യാപകമായ സമയത്ത് പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പരിശീലിക്കുന്ന ഇരുപതോളം പേരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒരുവട്ടം പരീക്ഷ മാറ്റിവെച്ചതാണെന്നും ഇനിയും പരീക്ഷ മാറ്റിവെച്ചാല്‍ അത് നിയമനപ്രക്രിയെ ഉള്‍പ്പെടെ ബാധിക്കുമെന്നും യുപിഎസ് സി വാദിച്ചു. ഒക്ടോബര്‍ നാലിനാണ് സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷ നടത്തേണ്ടത്. രാജ്യത്തെ 72 പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ആറു ലക്ഷത്തോളം പേര്‍ പങ്കെടുക്കും.

Related Articles

Back to top button