KeralaLatest

ക​ര്‍​ഷ​ക​ദ​മ്പ​തി​ക​ളു​ടെ നാല്പതാമ​ത് വി​വാ​ഹ​വാ​ര്‍​ഷി​കം വ​യ​ല്‍​വ​രമ്പില്‍

“Manju”

ക​ര്‍​ഷ​ക​ദ​മ്ബ​തി​ക​ളു​ടെ 40ാമ​ത് വി​വാ​ഹ​വാ​ര്‍​ഷി​കം വ​യ​ല്‍​വ​ര​മ്ബി​ല്‍ ചേ​റി​ല്‍ പു​ത​ഞ്ഞ് ആ​ഘോ​ഷി​ച്ചു. പു​ലാ​മ​ന്തോ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ര്‍​ഷ​ക ദ​മ്ബ​തി​ക​ളാ​യ വ​ള​പു​രം ക​ല്ലേ​തൊ​ടി ഖാ​ലി​ദ്-​ഖ​ദീ​ജ ദ​മ്ബ​തി​ക​ളാ​ണ് വ​യ​ല്‍ വ​ര​മ്ബി​ല്‍ ക​പ്പ​യും മീ​നും ക​ഞ്ഞി​യും വി​ള​മ്ബി ആ​ഘോ​ഷി​ച്ച​ത്.20 വ​ര്‍​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം കൊ​ണ്ട് പ​ച്ച​പി​ടി​ക്കാ​തെ ക​ടം ക​യ​റി​യ​പ്പോ​ള്‍ വീ​ടും പു​ര​യി​ട​വും വി​റ്റ് ക​ടം വീ​ട്ടു​ക​യാ​യി​രു​ന്നു. ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ല്‍​കൃ​ഷി​യി​റ​ക്കി​യാ​യി​രു​ന്നു തു​ട​ക്കം. മു​മ്പ് 27 ഏ​ക്ക​റോ​ളം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്തി​രു​ന്നു. 16 വ​ര്‍​ഷ​മാ​യി 14 ഏ​ക്ക​റി​ലാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഒ​ന്ന​ര ഏ​ക്ക​ര്‍ ഭൂ​മി​യി​ലും 1000ത്തോ​ളം ഗ്രോ​ബാ​ഗു​ക​ളി​ലും വി​വി​ധ പ​ച്ച​ക്ക​റി​യി​ന​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ മ​ത്സ്യ​കൃ​ഷി​യും ആ​ട് ഫാ​മും തു​ട​ങ്ങു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്

Related Articles

Back to top button