International

സ്വന്തം അതിർത്തി ചൈന കയ്യേറുമ്പോഴും ഇന്ത്യയെ ലക്ഷ്യമിട്ട് നേപ്പാൾ ; ജനങ്ങളുടെ പ്രതിഷേധം ശക്തം

“Manju”

ന്യൂഡൽഹി : അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റം തടരുമ്പോഴും ഇന്ത്യയ്ക്ക് നേരെ നീക്കം നടത്തി നേപ്പാൾ. ഇന്തോ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ വ്യാപകമായി നിരീക്ഷണ പോസ്റ്റുകൾ നിർമ്മിയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്ന് നിരീക്ഷണ പോസ്റ്റുകളാണ് നേപ്പാൾ അതിർത്തിയിൽ നിർമ്മിച്ചിരിക്കുന്നത്.

അതിർത്തി പ്രദേശങ്ങളായ ടാറ്റോപാനി, ഡാഡെൽഹുറ ജില്ലയിലെ രൂപാലിഗഡ്, ഡാർചുല ജില്ലയിലെ ഡാറ്റുവ എന്നിവിടങ്ങളിലാണ് പോസ്റ്റുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതോടെ അതിർത്തിയിൽ നേപ്പാൾ നിർമ്മിച്ച പോസ്റ്റുകളുടെ എണ്ണം 15 പിന്നിട്ടു.

നേരത്തെ കാലാപാനി അതിർത്തിയിൽ സൈനിക ആസ്ഥാനം നിർമ്മിയ്ക്കുന്നതിനായി നേപ്പാൾ പ്രതിരോധമന്ത്രി രാം ബഹദുർ ധാപ്പ ശിലാസ്ഥാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ കൂടുതൽ നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം ഇന്തോ- നേപ്പാൾ അതിർത്തി തുറന്നതായതിനാൽ ഇതുവഴിയുള്ള കള്ളക്കടത്തും, നുഴഞ്ഞുകയറ്റവും പ്രതിരോധിക്കുന്നതിനായാണ് നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിച്ചത് എന്നാണ് നേപ്പാൾ അധികൃതരുടെ വാദം.

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ രാജ്യത്തിനകത്തു നിന്നും ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് നേപ്പാൾ അതിൽ ശ്രദ്ധ ചെലുത്താതെ ഇന്ത്യയെ ലക്ഷ്യമിടുന്നത്. നേപ്പാളിലെ പല പ്രദേശങ്ങളും നിലവിൽ ചൈനയുടെ അധീനതയിലാണ്. വടക്കൻ മേഖലകളിൽ ഇതിനോടകം തന്നെ ചൈന നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെയൊന്നും തന്നെ ചെറുവിരൽ പോലും അനക്കാത്ത നേപ്പാൾ സർക്കാർ ചൈന അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

Related Articles

Back to top button