IndiaLatest

കോവിഡ് വ്യാപനം; ഉന്നതതല യോഗം ‍വിളിച്ച്‌ കേന്ദ്രം

“Manju”

ന്യൂദല്‍ഹി : കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപന നിരക്ക് കുറയുകയും ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയിട്ടും ഈ കേരളത്തിലും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം നിയന്ത്രിക്കാന്‍ ആകുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. ഇതുസംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്ത് മുന്‍കരുതലുകള്‍ വിലയിരുത്തും.

രാജ്യത്തെ കോവിഡ് പ്രതിദിന വ്യാപനത്തില്‍ 68 ശതമാനവും കേരളത്തിലാണ്. അവശേഷിക്കുന്നതില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. കോവിഡ് വ്യാപനം കുറയാത്തതിനെ തുടര്‍ന്ന് കേന്ദ്രസംഘം പലതവണ സന്ദര്‍ശനം നടത്തി നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതാണ്. എന്നിട്ടും കേരളത്തിലെ കോവിഡ് രോഗികളുടെ കണക്കുകള്‍ ഉയര്‍ന്നുതന്നെയാണ്.

അടുത്തിടെ ഓണാഘോഷത്തോടനുബന്ധിച്ച്‌ കേരളത്തിലെ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് കോവിഡ് രോഗികളുടെ എണ്ണം ഉയരാനും കാരണമായത്. മുന്നാം തരംഗത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേരളത്തിലും മഹാരാഷ്ട്രയിലും ജാഗ്രത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത. മഹാരാഷ്ട്രയില്‍ ഉത്സവകാലം വരാനിരിക്കെ കൂടുതല്‍ ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.

Related Articles

Back to top button