IndiaLatest

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ലോഗോ കായിക മന്ത്രി പുറത്തിറക്കി

“Manju”

ശ്രീജ.എസ്

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എസ്‌എഐ) പുതിയ ലോഗോ കായിക മന്ത്രി കിരണ്‍ റിജ്ജു പുറത്തിറക്കി. ഡല്‍ഹിയിലെ മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ വെച്ചുള്ള പരിപാടിയില്‍ സ്‌പോര്‍ട്‌സ് സെക്രട്ടറി രവി മിത്തല്‍, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബാത്ര, ഡയറക്ടര്‍ ജനറല്‍ എസ്.ഐ.ഐ സന്ദീപ് പ്രധാന്‍ എന്നിവര്‍ സ്റ്റേഡിയത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തുടനീളം നിരവധി പ്രമുഖ അത്‌ലറ്റുകള്‍, പരിശീലകര്‍, മറ്റ് കായിക പ്രേമികള്‍ എന്നിവര്‍ പരുപാടിയില്‍ പങ്കെടുത്തു.

സ്പോര്‍ട്സ് ഇക്കോസിസ്റ്റത്തിലെ നേതാവും കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാഥമിക ഏജന്റുമാണ് എസ്‌എ‌ഐയെന്ന് റിജ്ജു പറഞ്ഞു. ലോഗോ അതിന്റെ അടിത്തറയിലുള്ള കായിക പ്രതിഭകളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതില്‍ നിന്ന് രാജ്യത്ത് കായിക മികവ് സൃഷ്ടിക്കുന്നതിലേക്കുള്ള രൂപാന്തരീകരണ യാത്രയെ സൂചിപ്പിക്കുന്നുവെന്ന് എസ്‌എ‌ഐ പറഞ്ഞു.

Related Articles

Back to top button